Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Open Letter To The Chief Justice

സിസ്റ്റം പരാജയം; ചീഫ് ജസ്റ്റീസിന് പ്രതിപക്ഷ പാർട്ടികളുടെ തുറന്ന കത്ത്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സം​വി​ധാ​ന​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് തു​റ​ന്ന ക​ത്തെ​ഴു​തി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ. നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് അ​നു​മ​തി തേ​ടി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും എ​ഴു​തി​യ ക​ത്തി​ൽ ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത ആം​ ആ​ദ്മി പാ​ർ​ട്ടി, ഡി​എം​കെ തു​ട​ങ്ങി രാ​ജ്യ​ത്തെ എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളെ​ല്ലാം ഒ​പ്പി​ട്ടി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ​തി​രേ​യും എ​സ്ഐ​ആ​ർ ന​ട​പ​ടി​യി​ലെ വീ​ഴ്ച​യി​ലും രൂ​ക്ഷവി​മ​ർ​ശ​ന​മാ​ണ് പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന​ത്.

ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ജ​ന​ങ്ങ​ളു​ടെ ഇ​ച്ഛ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ലെ​ന്നും ക​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. കൂ​ടാ​തെ, തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച് 2023ൽ ​കേ​ന്ദ്രസ​ർ​ക്കാ​ർ പാ​സാ​ക്കി​യ നി​യ​മ​ത്തി​ന്‍റെ സാ​ധു​ത​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. 2014നു മു​മ്പ് ക​മ്മി​ഷ​നി​ലെ വ്യ​ക്തി​ക​ളു​ടെ നി​ഷ്പ​ക്ഷ​ത​യെ ചോ​ദ്യംചെ​യ്യു​ന്ന അ​പൂ​ർ​വം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ൾ 2014ന് ​ശേ​ഷ​മു​ള്ള സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ൾ എ​ല്ലാം ഭ​ര​ണക​ക്ഷി​യു​മാ​യി ഏ​റെ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​വ​രാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

കൂ​ടാ​തെ ഇ​ത്ത​ര​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ ആ​ജ്ഞ​ക​ൾ ല​ജ്ജ​യി​ല്ലാ​തെ ന​ട​പ്പാ​ക്കു​ന്ന​വ​രാ​ണെ​ന്ന ആ​രോ​പ​ണ​വും നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ സ​മീ​പ​ന​ത്തെ ചോ​ദ്യം ചെ​യ്ത നേ​താ​ക്ക​ൾ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു​ള്ള മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​രെ മാ​ത്രം ല​ക്ഷ്യം​വ​യ്ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി.

എ​സ്ഐ​ആ​ർ ആ​ദ്യം ന​ട​പ്പാ​ക്കി​യ ബി​ഹാ​റി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റം ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വോ​ട്ട​ർ​പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ​ത്തി​ന് ക​മ്മി​ഷ​ൻ ചു​ക്കാ​ൻ പി​ടി​ച്ച​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ന്യാ​യീ​ക​രി​ക്കു​ന്ന യാ​തൊ​രു ഡാ​റ്റ​യും ക​മ്മി​ഷ​ൻ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​സ്ഐ​ആ​ർ അ​നു​യോ​ജ്യ​മാ​യ സ​മ​യ​ത്താ​യി​രു​ന്നെ​ങ്കി​ലും അ​തി​ന്‍റെ ന​ട​പ്പാ​ക്ക​ലി​ൽ വ​ലി​യ വീ​ഴ്ച സം​ഭ​വി​ച്ചു.

സാ​ധാ​ര​ണ ഒ​രു വ​ർ​ഷ​മെ​ങ്കി​ലും എ​ടു​ത്തുചെ​യ്യേ​ണ്ട ന​ട​പ​ടി അ​തി​വേ​ഗ​ത്തി​ൽ തീ​ർ​ത്ത​തി​നു പി​ന്നി​ലെ പ്രേ​ര​ണ​യും പ്ര​തി​പ​ക്ഷം ചോ​ദ്യംചെ​യ്തു. ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് പ്ര​ക്രി​യ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യും ക​ത്തി​ൽ ഉ​ന്ന​യി​ച്ചു. ഉ​ചി​ത​മാ​യി​ട​ത്ത് ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗൗ​ര​വ​മാ​യ പ​രി​ഗ​ണ​ന​യും വി​ശാ​ല ച​ർ​ച്ച​യും ആ​വ​ശ്യ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലെ സു​താ​ര്യ​ത​യ്ക്ക​പ്പു​റം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളാ​യ സി​ബി​ഐ, ഇ​ഡി, എ​ൻ​ഐ​എ എ​ന്നി​വ പ്ര​തി​പ​ക്ഷ​ത്തെ ല​ക്ഷ്യ​മി​ടു​ന്ന​തി​ലെ ആ​ശ​ങ്ക നേ​താ​ക്ക​ൾ പ്ര​ക​ടി​പ്പി​ച്ചു. കൂ​ടാ​തെ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ക്കു​ന്ന ന​ട​പ​ടി​യെ​യും ക​ത്തി​ൽ ചോ​ദ്യംചെ​യ്യു​ന്നു. സം​വി​ധാ​ന​ത്തി​ൽ ഇ​ത്ത​രം വീ​ഴ്ച​ക​ൾ സം​ഭ​വി​ക്കു​മ്പോ​ൾ നീ​തി​ന്യാ​യ വ്യ​വ​സ്ഥ പ്ര​തി​ക​രി​ക്കാ​ൻ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ അ​ത് റി​പ്പ​ബ്ലി​ക്കി​ന്‍റെ സ​മ്പൂ​ർ​ണ ത​ക​ർ​ച്ച​യെ സൂ​ചി​പ്പി​ക്കു​ന്ന​താ​യും നേ​താ​ക്ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

Latest News

Corehub Up